Tuesday, October 28, 2008

ദുരന്തങ്ങള്‍

ദുരന്തങ്ങള്‍ - മനുഷ്യന്റെ കണ്ണില്‍
വിധിയായി പൊഴിയുന്ന കണ്ണുനീര്‍ത്തുള്ളികള്‍
കാലചക്രത്തിന്‍ കളിപ്പാട്ടമെന്നോതി നാം
നെഞ്ചില്‍ തറയ്ക്കുന്ന ദു:ഖത്തിന്‍ മുള്ളുകള്‍..
കടലാസ്സുതോണികള്‍ നിറയുന്ന ജീവിതനദിയിലെ
തുഴയില്ലാതൊഴുകുന്ന സത്യത്തിന്‍ ഓടങ്ങള്‍
ഒരു ചെറുപുഞ്ചിരിയാല്‍ ഹൃദയം തളിര്‍ക്കവേ
വിഷം ചീറ്റി മായ്ക്കുന്ന കാകോളസര്‍പ്പങ്ങള്
ചിരിയുടെ മുഖംമൂടി വാരിയണിഞ്ഞാലും
ഉള്ളം പുകയ്ക്കുന്ന അഗ്നി തന്‍ നാളങ്ങള്‍
നിങ്ങള്‍ വന്നൊരു മാത്ര തലോടി പോകിലും
തകര്‍ന്നുടയുന്നു ഞങ്ങള്‍ തന്‍ ജന്മങ്ങള്‍
അരുതേ, ഒരാളിലും കദനങ്ങള്‍ നിറയ്ക്കുവാന്‍
അറിയാതെ പോലും നിങ്ങളീ വഴി പോകരുതേ..

6 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇവിടെ ആദ്യം വരികയാണു..നല്ല വരികള്‍..എഴുത്തു ഗൌരവത്തോടെ തുടരൂ.നന്നായിരിക്കുന്നു..

BS Madai said...

ഒരു ചെറുപുഞ്ചിരിയാല്‍ ഹൃദയം തളിര്‍ക്കവേ...നന്നായിരിക്കുന്നു
ആസംസിക്കുന്നു എന്നും ആ ഒരു ചെറുപുഞ്ചിരി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല വരികള്‍.

ആശംസകള്‍.

jokkamma said...

നല്ല വരികള്‍.

കുറുമാന്‍ said...

നന്നായിരിക്കുന്നു കവിത.

ആശംസകള്‍.

smitha adharsh said...

നന്നായിരിക്കുന്നു.