Tuesday, October 28, 2008

സ്നേഹം

കാഹളമൂതുന്ന കാറ്റിന്റെ നെഞ്ചിലും
കാപട്യമില്ലാത്ത സ്നേഹമായിരിക്കുമോ?
സ്നേഹപൂന്തെന്നലില്‍ ഊഞ്ഞാലിലാടുമാ
ഇലയുടെ കണ്ണിലും സ്വപ്നമായിരിക്കുമോ?


മാമരതല്പത്തില്‍ തല ചേര്‍ത്തുറങ്ങവേ
പ്രിയമനമാകവേ ഗദ്ഗദം ഉണരുമോ?
പൂവിനെ പിരിയവേ മൊട്ടിട്ട നൊമ്പരം
ചുണ്ടിണ രണ്ടിലും വിരിയാതിരിക്കുമോ?


പ്രാണനില്‍ ചേര്‍ത്തൊരാ സഖിയുടെ യാത്രയില്‍
ചില്ല തന്‍ മനമൊന്നു പിടയാതിരിക്കുമോ?
മംഗളമേകുവാന്‍ കൈ വീശി നിന്നാലും
മിഴിയിണ ഒരു നിമി നനയാതിരിക്കുമോ?

3 comments:

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

വരവൂരാൻ said...

ഈ ബ്ലോഗ്ഗ്‌ ഞാൻ കാണാതിരുന്നെക്കിൽ,
ഇലകളും പൂക്കളും മരതകവര്‍ണ്ണവും വെറുതേ മറഞ്ഞിരുന്നേനേ..."

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു