Tuesday, October 28, 2008

അന്തരം

ഒരു രാവിന്‍റെ അന്തരം മാത്രമാണെങ്കിലും ഇന്നിനും നാളെയ്ക്കും എന്തൊരന്തരം.
ഇന്നിന്‍റെ മാറില്‍ തല ചേര്‍ത്തുറങ്ങുന്ന
മണിപൈതലാകുന്നു നാളെ
ഇന്നിന്‍റെ ചിതഭസ്മമതാകട്ടെ
നാളെ തന്‍ നെറ്റിയില്‍ തൊടുകുറിയായിടും
നാളെയെന്നുള്ള സ്വപ്നമതില്ലെങ്കില്‍
ഇന്നിന്‍റെ ജീവിതം വ്യര്‍തഥമെന്നോര്ക്കുക
ഇന്നുറങ്ങാതിരിക്കിലോ സ്വപ്നമേ
നാളെ നീ വെറുമൊരു സ്വപ്നമായി തീര്‍ന്നിടും.

2 comments:

girishvarma balussery... said...

കൊള്ളാം സിന്ധൂ.. ആശംസകള്‍..

Basheer Vallikkunnu said...

കവിതകള്‍ വായിക്കാറ് കുറവാണ്.. ചെറുതായത് കൊണ്ടു വായിച്ചു.. ആശയം കൊള്ളാം. വരികള്‍ക്കും ഭംഗിയുണ്ട്..