Thursday, July 17, 2008

പുണ്യം

ഒരു തീര്‍ത്ഥകണമായി നീയെന്‍റെ നെറുകയില്‍
‍ആദ്യമായന്ന് പതിച്ച നാളില്‍,
ഒരു തുളസീദളമായി നീയെന്‍റെ മുടിയിലെ
സൌഗന്ധപുഷ്പമായി തീര്‍ന്ന നാളില്‍,


ഒരു കുഞ്ഞുതൂവലായ് നീയെന്‍റെ ജാലക-
വാതിലിലെന്നും അണഞ്ഞ നാളില്‍,
ഒരു മഞ്ഞുതുള്ളിയായ് നീയെന്‍റെ ഉഷസ്സിന്‍
‍നൈര്‍മ്മല്യഭാവമായി തീര്‍ന്ന നാളില്‍,


ഒരു പുതുകാറ്റായെന്‍ ജീവന്‍റെ പൈങ്കിളി
പൂഞ്ചിറകുകള്‍ വീശി പറന്ന നാളില്‍,
ഒരു വര്‍ണ്ണചിത്രമായ് നിന്നെയെന്നുള്ളിലെ
ചിതല്‍ഭിത്തിയിലെന്നും അണിഞ്ഞ നാളില്‍,


ആ ദിനങ്ങളേകിയ സുന്ദര സ്വപ്നത്തില്‍
‍ഒഴുകി ഞാനില്ലാതെയായ നാളില്‍,
അറിയുന്നുവോ നീയാ നാളിന്‍റെ ഭംഗികള്‍
ഇത്ര നാള്‍ തേടിയ ഭാഗ്യമേ, മമ ചേതനയുടെ സായൂജ്യമേ...

3 comments:

ഹരിയണ്ണന്‍@Hariyannan said...

പുണ്യം കിട്ടട്ടെ!!

((((ഠോ))))

ഇത്ര നാള്‍ തേടിയ ഭാഗ്യമേ, മമ ചേതനയുടെ സായൂജ്യമേ...
എന്ന വരിയൊന്നു സെന്‍സര്‍ ചെയ്തുവെങ്കിലെന്ന് തോന്നി!
:)

siva // ശിവ said...

ഇനിയുള്ള ദിനങ്ങളും അതുപോലെ സുന്ദരമാകട്ടെ എന്ന് ആശംസിക്കുന്നു....

സസ്നേഹം,

ശിവ.

Unknown said...

ആ ദിനങ്ങളേകിയ സുന്ദര സ്വപ്നത്തില്‍
‍ഒഴുകി ഞാനില്ലാതെയായ നാളില്‍,
അറിയുന്നുവോ നീയാ നാളിന്‍റെ ഭംഗികള്‍
കൊള്ളാം നല്ല വരികള്‍