Monday, July 21, 2008

എന്‍റെ കേരളം

മധുരം കിനിയുമൊരോര്‍മ്മയായിന്നെന്‍
മനസ്സില്‍ നിറയുന്നു മലയാളം,
മാവേലിപ്പാട്ടിന്‍റെ ഈരടികള്‍ മൂളുന്ന
മലരും കിളിയും വിളിക്കുന്നു..


പൊന്‍വെയില്‍ കസവിട്ട പൂഞ്ചേല ചുറ്റിയെന്‍‍
‍കൈരളി സുസ്മേരം പൊഴിക്കുന്നു..
പുഴയും വയലും ചുംബിച്ച പൂങ്കാറ്റ്
അമ്പലം ചുറ്റി നാമം ജപിക്കുന്നു..
ഉഷസ്സിന്‍റെ സ്വപ്നങ്ങള്‍ സ്വന്തമാക്കി സൂര്യന്‍
‍സന്ധ്യയെത്തേടി നട കൊള്ളുന്നു,
കടലിന്‍റെ കണ്ണീരില്‍ സ്നാനം നടത്തി
സിന്ദൂരകംബളം പുതയ്ക്കുന്നു.


ദൂരെയാണെങ്കിലും അമ്മേ നിന്നുടെ
സ്നേഹത്താരാട്ടില്‍ ഞാനിന്നും ഉറങ്ങുന്നു.
എത്ര ഉയരങ്ങള്‍ താണ്ടിക്കഴിഞ്ഞാലും
നിന്‍ പൈതലാവാന്‍ ഞാന്‍ കൊതിക്കുന്നു.

5 comments:

പാമരന്‍ said...

ഇതേതു കേരളം? വല്ല കാഴ്ചബംഗ്ളാവിലുമാണോ ഈ കേരളത്തെ കണ്ടത്‌?

ശ്രീ said...


ദൂരെയാണെങ്കിലും അമ്മേ നിന്നുടെ
സ്നേഹത്താരാട്ടില്‍ ഞാനിന്നും ഉറങ്ങുന്നു.
എത്ര ഉയരങ്ങള്‍ താണ്ടിക്കഴിഞ്ഞാലും
നിന്‍ പൈതലാവാന്‍ ഞാന്‍ കൊതിക്കുന്നു.”

ഈ വരികള്‍ കൂടുതല്‍ നന്നായി

ഹരീഷ് തൊടുപുഴ said...

ദൂരെയാണെങ്കിലും അമ്മേ നിന്നുടെ
സ്നേഹത്താരാട്ടില്‍ ഞാനിന്നും ഉറങ്ങുന്നു.
എത്ര ഉയരങ്ങള്‍ താണ്ടിക്കഴിഞ്ഞാലും
നിന്‍ പൈതലാവാന്‍ ഞാന്‍ കൊതിക്കുന്നു


ഈ വരികള്‍ എനിക്കും ഇഷ്ടമായി....

നിരക്ഷരൻ said...

പാമരന്റെ ചോദ്യത്തിന്റെ കൂടെ എന്റെ വക ഒരു ചോദ്യഛിഹ്നം കൂടെ ചേര്‍ക്കുന്നു.

നരിക്കുന്നൻ said...

ദൂരെയാണെങ്കിലും അമ്മേ നിന്നുടെ
സ്നേഹത്താരാട്ടില്‍ ഞാനിന്നും ഉറങ്ങുന്നു.
എത്ര ഉയരങ്ങള്‍ താണ്ടിക്കഴിഞ്ഞാലും
നിന്‍ പൈതലാവാന്‍ ഞാന്‍ കൊതിക്കുന്നു.”

വളരെ ഇഷ്ടമായി.