Wednesday, December 12, 2007

വേണ്ടിയിരുന്നില്ല...

വളരേണ്ടിയിരുന്നില്ലെന്ന്‌ ചൊല്ലി ഞാന്‍ പലവട്ടം;
വളരുന്ന മാനസഭാരം ഇറക്കുവാനാകാതെ
ഒരു ചുമല്‍ തേടി അലഞ്ഞ നാളുകളിലെന്നും..

ഉണരേണ്ടിയിരുന്നില്ലെന്ന് സ്വയം ചൊല്ലിയെന്‍ രാവുകള്‍
‍വ്യഥയുടെ കനം പേറി നിദ്രയെപ്പോലും മറന്നപ്പോളെന്നും..

നനയേണ്ടിയിരുന്നില്ലെന്ന്‌ ചൊല്ലിയെന്‍ കണ്ണുകള്‍
‍ബാല്യത്തിന്‍ വളപ്പൊട്ടും മഞ്ചാടി മണികളും
കാത്തൊരെന്‍ മണ്‍കുടം ഉടഞ്ഞു തകര്‍ന്നപ്പോള്‍..

ഒന്നും കൊതിക്കേണ്ടിയിരുന്നില്ലെന്ന്‌ കേഴുന്നു ഇന്നുമെന്‍
‍വ്യാമോഹശ്ശീല തന്‍ നാണയകിലുക്കങ്ങള്‍...

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉറങ്ങുന്നവര്‍ ഉണരുമ്പോഴും പൊട്ടിയ വളപ്പൊട്ടുകളില്‍ മഴവില്ലു കാണാന്‍ കഴിയുമ്പോഴും ജീവിതം സുന്ദരമാകും...

ഇനിയുമെഴുതുക...

സുല്‍ |Sul said...

വരികള്‍ നന്നായിരിക്കുന്നു.

“വ്യാമോഹശ്ശീല“ നല്ല പ്രയോഗം. :)

-സുല്‍

സണ്ണിക്കുട്ടന്‍ /Sunnikuttan said...

:)

കാവലാന്‍ said...

'ഒന്നും കൊതിക്കേണ്ടിയിരുന്നില്ലെന്ന്‌ കേഴുന്നു ഇന്നുമെന്‍
‍വ്യാമോഹശ്ശീല തന്‍ നാണയകിലുക്കങ്ങള്‍'...

എല്ലാം കൊതിക്കാം, വ്യാമോഹമാകരുതെന്നുമാത്രം.

മടിശ്ശീലയായിരുന്നോനല്ലത്?. നന്നാവുന്നുണ്‍ട്,
എല്ലാ കവിതകളിലുമൊരീറന്‍ തണുപ്പാണ്.
ശ്രമിക്കുക പുലരിയരികെയായിരിക്കാം.
സമയമുണ്‍ടെങ്കില്‍ സന്ദര്‍ശിക്കുക.

Sindhu said...

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി..