Thursday, October 30, 2008

ദീപാരാധന

മഴയുടെ കിന്നാരം തീര്‍ന്നൊരു സന്ധ്യയില്‍
മലരുകള്‍ ഈറനില്‍ കുളിച്ച നാളില്,
നിറദീപം തെളിയുന്ന തുളസിത്തറ മുന്നില്‍
കുറി തൊട്ടു നില്ക്കുന്നു സന്ധ്യയും ഞാനും..

ദൂരെയാ കോവിലില്‍ ദീപാരാധനയ്ക്കാ-
യിരം ദീപങ്ങള്‍ തൊഴുതു നിന്നു..
ഇടയ്ക്കയും ചെണ്ടയും നാദസ്വരവുമായി
വെണ്മുകില്‍ കഴകത്തിനൊരുങ്ങി നിന്നു..

ശംഖിന്‍റെ സ്വപ്നം ഒരു ഭക്തിഗീതമായി
കാറ്റിന്‍റെ നെഞ്ചില്‍ അലിഞ്ഞിറങ്ങി
ഒരു ഗദ്ഗദം പോലും പകരാതെ ചന്ദ്രിക
ശീവേലി കാണുവാന്‍ ഒതുങ്ങി നിന്നു..

3 comments:

mayilppeeli said...

ചന്ദ്രികയ്ക്കൊപ്പം ശീവേലി കാണുവാന്‍ ഞാനുമുണ്ടായിരുന്നു..എന്നെ കണ്ടില്ലേ......നന്നായിട്ടുണ്ട്‌...

Ampily said...

valre nannayi...idakkoru vedana maranjirikkunnathayi thonnunnu...

Sindhu said...

Vedana illa ennu parayunnilla.. entho oru nashtam ennum undu...manassilevideyo..