Monday, July 14, 2008

കണ്ണനായ്..

എന്നുണ്ണിക്കണ്ണന്‌ നൈവേദ്യമാകുവാന്‍
‍എന്‍ ജന്‍മ നവനീതമേകുന്നു ഞാന്‍
മുരളികയൂതുമെന്‍ കാര്‍മുകില്‍വര്‍ണ്ണന്‍റെ
മുരളി തന്‍ ഗാനവും ഞാന്‍..

വനമാലി തന്നുടെ വനമാലയാകുവാന്‍
‍പൂവായ് പിറക്കുന്നു ഞാന്‍
മഞ്ഞപ്പട്ടുടയാട ചാര്‍ത്തുമെന്‍ കണ്ണന്‍റെ
കാല്‍ത്തളയാകുന്നു ഞാന്‍..

എന്‍ പ്രിയ കൃഷ്ണന്‍റെ നെറുകയിലാടുന്ന
ഒരു മയില്‍പ്പീലിയും ഞാന്‍..
ആ പുണ്യ പദതളിര്‍ കാണാന്‍ കൊതിക്കുന്ന
കാളിന്ദി രേണുവും ഞാന്‍...

എങ്കിലും, ദുഃഖങ്ങള്‍ കാളിയനായി ആടുന്ന
ഈ ജന്മ നദിയിലെ ഓളങ്ങളെല്ലാം
ഇന്നും തേടുന്നു കണ്ണാ നിന്നുടെ
നര്‍ത്തനം ചെയ്യുന്ന പൂവിതള്‍ പാദങ്ങള്‍..

5 comments:

പാമരന്‍ said...

നല്ലൊരു ഗാനമാകുമെന്നു തോന്നുന്നു. ആരെങ്കിലും പാടി കേള്‍പ്പിക്കുമോ?

പ്രവീണ്‍ ചമ്പക്കര said...

നല്ല വരികള്‍..പ്രത്യേകിച്ച് കണ്ണന്നെ കുറിച്ചാകുബോള്‍...കൂടുതല്‍ ഇഷ്ടം.

Unknown said...

കണ്ണനെകുറിച്ചാ‍കുമ്പോള്‍ അത് നല്ലൊരു തൃമധുരം തന്നെ

ശ്രീ said...

നല്ല വരികള്‍

Sindhu said...

Thank You very much everyone.