Thursday, June 19, 2008

വിട

എവിടെയോ എന്നാത്മാവ്‌ നഷ്ടമായിരിക്കുന്നു...
ദൂരെ, ഏതോ ഒരപൂര്‍ണ്ണ സ്വപ്നത്തിന്‍ വിഹായസ്സിലെവിടെയോ,
നിഷ്ക്കളങ്കത നിറം മാറി ആടിയ ജീവിതശ്ശാലകളിലെവിടെയോ,
നന്മകള്‍ മരവിച്ചുറങ്ങിയ അങ്കണങ്ങളിലെവിടെയോ,
ആര്‍ക്കൊക്കയോ വേണ്ടി ജന്‍മം വിഴുപ്പലക്കിയ കടവുകളിലെവിടെയോ,
എവിടെയാണെന്ന്‌ സൂക്ഷ്മമായി അറിയാത്ത പൂമുഖങ്ങളിലെവിടെയോ,
ഒരു നാളും തിരികെ വരാതിരിക്കുവാന്‍ വേണ്ടി,
വേദനയൊടെന്നാത്മാവ്‌ യാത്രയായിരിക്കുന്നു....

6 comments:

Anonymous said...

കൊള്ളാം....നന്നായിട്ടുണ്ട്..

CHANTHU said...

ഇതു സത്യം. സ്വന്തം ആത്മാവിനെ വിട്ടു പോവുന്നു ചിലപ്പോഴെങ്ങോട്ടൊക്കെയോ. നന്നായി ഈ വരികള്‍.

Siju Jerome said...

hmmm..
എനിക്കറിയാം എങ്ങോട്ട് പോയീന്നു..
:-))

siva // ശിവ said...

നല്ല വരികള്‍....അര്‍ത്ഥപൂര്‍ണ്ണം...

Unknown said...

കൊള്ളാം നല്ല വരികള്‍

Sindhu said...

Thank you everyone..